കാനൺ ഇഎഫ് 70-200mm F4L IS II USM ലെൻസ്
പുതിയ കാനോൺ 70-200mm F4L IS II USM ലെൻസ് അതിന്റെ മുൻഗാമിയേക്കാൾ നിരവധി മെച്ചപ്പെടുത്തലുകൾ
ഉള്ളതാണ്, സ്റ്റബിലൈസേഷൻ പവർ അഞ്ച് സ്റ്റോപ്പുകൾ
ആക്കിയിട്ടുണ്ട്. പഴയ ലെൻസിൽ ഇത് മൂന്ന് സ്റ്റോപ്പുകൾ മാത്രമായിരുന്നു. പുതുക്കിയ 70-200mm F4L IS II ലെൻസിന്റെ സ്റ്റബിലൈസേഷൻ സംവിധാനത്തിന്റെ ശബ്ദം മുൻപത്തേതിനേക്കാൾ ശാന്തമാണ്.
സ്റ്റബിലൈസേഷൻ ഇപ്പോൾ മൂന്ന് മോഡുകൾ ഉണ്ട്. മോഡ് 1
സ്റ്റില്ലിനും മോഡ് 2 പാനിങ്ങിനും മോഡ് 3 അസാധാരണ ചലനങ്ങൾക്കും.
780 ഗ്രാം തൂക്കമുള്ള പുതിയ 70-200mm F4L IS II മുൻഗാമിയേക്കാൾ 40 ഗ്രാം ഭാരമുള്ളതാണ്. ഒപ്റ്റിക്കൽ
നിർമ്മാണത്തിൽ 15 ഗ്രൂപ്പുകളിലായി 20
മൂലകങ്ങൾ ഉണ്ടായിരിക്കും. കാനോൺ സൂപ്പർ സ്പെക്ട്രാ കോട്ടിങ്ങ് ഉൾപ്പെടുന്നതാണ് ഈ
ലെൻസ്. അതേസമയം, എളുപ്പത്തിൽ വൃത്തിയാക്കുന്നതിന് മുൻപത്തേയും പുറകിലത്തേയും ഘടകങ്ങൾ ഫ്ലൂറിൻ
പൂശിയിരിക്കുന്നു.
കാനൺ ഇ എഫ് 70-200mm F4L IS II USM ഓഗസ്റ്റ് മുതൽ 1299 ഡോളറിന് (ഏകദേശം 87,000 രൂപ) ലഭ്യമാകും.
കാനൺ ഇഎഫ് 70-200mm F2.8L IS III USM ലെൻസ്
കാനൺ ലളിതമായ പുതുക്കലോടെ
70-200mm
F2.8L IS II ടെലിസൂമിന്റെ പുതിയ പതിപ്പായ കാനൻ ഇ എഫ് 70-200mm
F2.8L IS III അവതരിപ്പിച്ചു.
പുതിയ ലെൻസ് പഴയതിലെപ്പോലെതന്നെ 19 ഗ്രൂപ്പിലെ
ഒപ്റ്റിക്കൽ ഡിസൈനിൽ അതേ 23 ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 3.5 ഇമേജ് സ്റ്റെബിലൈസേഷൻ സിസ്റ്റവും പഴയ ലെൻസിലേതുപോലെത്തന്നെ
നിലനിർത്തുന്നു. ഈ ലെൻസിന്റെ ഒരു പുതുമ മുൻഭാഗത്തേയും പിൻഭാഗങ്ങളിലേയും ഘടകങ്ങൾ
എയർ സ്പിയർ കോട്ടിങ്ങും ഫ്ലൂറിൻ കോട്ടിങ്ങും പൂശി ചേർത്തിരിക്കുന്നു എന്നുള്ളതാണ്.
ഉള്ളിലെ മറ്റ് കോട്ടിങ്ങുകൾ മെച്ചപ്പെടുത്തിയുണ്ടെന്നും റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്.
കാനോൺ ഇ എഫ് 70-200mm F2.8L IS III USM ഓഗസ്റ്റ് മുതൽ 2099 ഡോളറിന് (ഏകദേശം 140,000 രൂപ) ലഭ്യമാകും.
(വിവരങ്ങള്‍ക്ക് അവലംബം: കാനൺ യു എസ് എ)
No comments:
Post a Comment