Varutharacha Naadan Chicken Curry by Smitha Bimal Raj
Ingredients / ചേരുവകൾ
ഒരു കിലോ കോഴിയിറച്ചി (ഒരു Full chicken)
വറുത്ത് അരയ്ക്കാനുള്ള ചേരുവകൾ:
½ കപ്പ് തേങ്ങാപ്പീര
3 Tsp പെരും ജീരകം
8 to 10 Nos കുരുമുളക്
3 to 4 ചുവന്നുള്ളി
കറിവേപ്പില കുറച്ച്
മറ്റു വേണ്ട ചേരുവകൾ:
Bay leaf (കറുവയില) – ഒന്ന്, പട്ട - രണ്ട് കഷ്ണം, ഏലക്ക - 3 എണ്ണം, ഗ്രാമ്പു - 8 എണ്ണം
Ginger garlic paste - 2 Tbsp.
സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് – Medium size 3 എണ്ണം
പച്ചമുളക് നെടുകെ പിളർന്നത് - മൂന്നോ നാലോ എണ്ണം
തക്കളി അരിഞ്ഞത് - Medium size 3 എണ്ണം
2 Tbsp. കാശ്മീരി മുളക് പൊടി
3 Tbsp. മല്ലിപ്പൊടി
½ Tsp ഗരം മസാല
1 Tsp മഞ്ഞൾ പൊടി
Step 1
Varutharakkal/വറുത്തരയ്ക്കൽ
ചട്ടി വച്ചതിന് ശേഷം 2 to 3 tbsp. വെളിച്ചെണ്ണ ഒഴിച്ച് നല്ലത് പോലെ ചൂടായതിന് ശേഷം വറുത്ത് അരയ്ക്കാൻ വച്ചിരിക്കുന്ന എല്ലാ ചേരുവകളും കൂട്ടിച്ചേർത്ത് കരിഞ്ഞ് പോകാതെ low flame ൽ നല്ല golden നിറമാകുന്നതുവരെ മൂപ്പിച്ച് എടുക്കുക.
Step 2
തേങ്ങാപ്പീര വറുത്തത് ചൂടാറി കഴിയുമ്പോൾ മിക്സിയിൽ നന്നായി അരച്ച് എടുക്കുക
Step 3
പിന്നീട് വേറെ ഒരു ചട്ടി വച്ച് 4 to 5 tbsp. വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാൻ വയ്ക്കുക
ചൂടായതിന് ശേഷം എടുത്ത് വച്ചിരിക്കുന്ന whole spices ചേർത്ത് മൂപ്പിക്കുക
പിന്നീട് ചതച്ച ഇഞ്ചി വെളുത്തുള്ളി (Ginger garlic paste) ചേർത്ത് മൂപ്പിക്കണം
പിന്നീട് സവാളയും പച്ചമുളകും കുറച്ച് ഉപ്പും ചേർത്ത് golden നിറമാകുന്നത് വരെ അടച്ച് വച്ച് വഴറ്റി മൂപ്പിക്കുക
പിന്നീട് തക്കാളി ചേർത്ത് നല്ല കുഴമ്പ് പരുവമാകുന്നത് വരെ വഴറ്റുക
അടുത്തതായി മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക്പൊടി യഥാക്രമം ചേർത്ത് നന്നായി വഴറ്റുക
ഏറ്റവും ഒടുവിൽ ഗരം മസാല ചേർത്ത് നന്നായി വഴറ്റുക
അരപ്പ് മൂത്ത് നല്ല മണം വന്നു തുടങ്ങുമ്പോൾ കോഴി കഷ്ണങ്ങൾ ചേർത്ത് നന്നായി കൂട്ടി യോജിപ്പിക്കുക
വേവാൻ ആവശ്യമുള്ള തിളച്ച വെള്ളം (ഏകദേശം രണ്ടര കപ്പ്) ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ച് വച്ച് നന്നായി വേവിക്കുക
കോഴി പകുതി വെന്തു കഴിയുമ്പോൾ വറുത്തരച്ചതു ചേർത്ത് കുറച്ച് കറിവേപ്പിലയും ചേർത്ത് അടച്ച് തിളപ്പിക്കുക
പിന്നീട് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മൂടി മാറ്റി കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് gas off ചെയ്യുക
നാടൻ കോഴിക്കറി റെഡി
Thursday, June 11, 2020
Varutharacha Naadan Kerala Chicken Curry | വറുത്തരച്ച നാടൻ കോഴിക്കറി
Labels:
All,
Canon EOS 5D Mark III,
Cuisine,
Kerala Cuisine,
Videos
Subscribe to:
Post Comments (Atom)
No comments:
Post a Comment