Friday, April 17, 2020

ഒരു സിംപിൾ മാങ്ങാ അച്ചാർ | Easy to Make Mango Pickle

A simple mango pickle by Smitha Bimal Raj | ഒരു സിംപിൾ മാങ്ങാ അച്ചാർ

ആർക്കും വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നു ഒരു മാങ്ങ അച്ചാറാണ് ഇവിടെ കാണിച്ചിരിക്കുന്നത്

ചേരുവകൾ:
ഇടത്തരം വലിപ്പത്തിലുള്ള മാങ്ങ – നാലെണ്ണം
5 to 6 പച്ചമുളക്
5 to 6 അല്ലി വെളുത്തുള്ളി
ഇഞ്ചി ഒരു കഷ്ണം അരിഞ്ഞത്
വേപ്പില കുറച്ച്
അര Tsp കടുക് + വറ്റൽ മുളക് രണ്ടെണ്ണം
ഒന്നര Tbsp. കാശ്മീരി മുളക് പൊടി
കാൽ Tsp മഞ്ഞൾ പൊടി
കാൽ Tsp ഉലുവ പൊടി
കാൽ Tsp കയപ്പൊടി
ഒരു Tsp വിനിഗർ

അച്ചാറുണ്ടാക്കാൻ മാങ്ങ തലേന്ന് തന്നെ അരിഞ്ഞ് ഉപ്പ് പുരട്ടി വെയ്ക്കണം
പിറ്റേന്ന് preparation ന് മുമ്പ് ഉപ്പ് പിടിച്ചതിന് ശേഷം
4 to 5 Tbsp. വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ തന്നെ ഉപയോഗിക്കണം
മാങ്ങ വാടാനെ പാടുള്ളു. മാങ്ങ വെന്തു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം
ആവശ്യാനുസരണം ഉപ്പ് ചേർക്കണം
ഒരു Tsp വിനിഗർ ചേർക്കണം
ആവശ്യമെങ്കിൽ കുറച്ച് തിളപ്പിച്ചാറ്റിയ വെള്ളവും ചേർക്കാം
ഇറക്കുന്നതിന് മുമ്പ് കായപ്പൊടിയും ഉലുവപ്പൊടിയും ചേർക്കുക
മാങ്ങാ അച്ചാർ റെഡി

No comments:

Post a Comment