Saturday, April 25, 2020

കുടംപുളി ചേർത്ത് തേങ്ങാപ്പാലിൽ തയ്യാറാക്കിയ മീൻ കറി | Kerala Fish curry

Fish curry with Coconut milk and Kudampuli (Malabar Tamarind) by Smitha Bimal Raj
കുടംപുളി ചേർത്ത് തേങ്ങാപ്പാലിൽ തയ്യാറാക്കിയ മീൻ കറി

Shown in this video is a tasty & spicy Kerala fish curry with coconut milk and Kudampuli (Malabar Tamarind)

ചേരുവകൾ:
കുടംപുളി നന്നായി കഴുകി കുറച്ച് വെള്ളത്തിൽ കുതിർത്തത് - 2 കഷ്ണം
4 to 5 ഉള്ളി + 1 കഷ്ണം ഇഞ്ചി
2 പച്ച മുളക് പിളർത്തതും കുറച്ച് കറിവേപ്പിലയും
¼ Tsp മഞ്ഞൾ പൊടി
1 ½ Tbsp. കാശ്മീരി മുളക് പൊടി
1 കപ്പ് തേങ്ങാപ്പീര 2 കപ്പ് വെള്ളത്തിൽ പിഴിഞ്ഞ് എടുത്ത തേങ്ങാപ്പാൽ
4 to 6 ഏതെങ്കിലും മീൻ

ചട്ടി ചൂടായി കഴിയുമ്പോൾ 2 to 3 Tbsp. വെളിച്ചെണ്ണ ഒഴിക്കുക
ഉള്ളിയും ഇഞ്ചിയും ചതച്ച് എടുത്തത് ചേർക്കുക
ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക
ചേരുവകൾ നന്നായി വഴന്നു കഴിയുമ്പോൾ പൊടികൾ ഒരോന്നായി ചേർത്ത് മൂപ്പിക്കുക (തീ കുറച്ച് വയ്ക്കുക)
അതിന് ശേഷം പുളി വെള്ളത്തേപ്പടി ചേർക്കുക
അരപ്പും പുളിയും നന്നായി യോജിപ്പിച്ച് കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് medium to high ഫ്ലെയിമിൽ നന്നായി തിളപ്പിക്കുക ( ഇളക്കാൻ മറക്കരുത്)
ഉപ്പ് ആവശ്യത്തിന് ചേർക്കുക
നന്നയി തിളച്ച് കഴിയുമ്പോൾ മീൻ കഷ്ണങ്ങൾ ചേർക്കുക
അടച്ച് വച്ച് 4to5 മിനിട്ട് നന്നായി തിളപ്പിക്കുക. അതിന് ശേഷം മൂടി മാറ്റി low ഫ്ലെയിമിൽ വയ്ക്കുക
കറി കുറുകി എണ്ണ തെളിയുമ്പോൾ കുറച്ച് കുടി കറിവേപ്പില ചേർത്ത് ഇറക്കാം
മീൻ കറി തയ്യാർ

No comments:

Post a Comment