Thursday, April 16, 2020

മത്തങ്ങ വൻപയർ എരിശ്ശേരി | Pumpkin and Red Cow peas Curry

Pumpkin and Red Cow peas Curry by Smitha Bimal Raj | മത്തങ്ങ വൻപയർ എരിശ്ശേരി

ഊണിനൊപ്പം കഴിക്കാവുന്ന ഒരു നല്ല കൂട്ടു കറിയാണ് മത്തങ്ങ വൻപയർ എരിശ്ശേരി.

ചേരുവകൾ:
അര കപ്പ് വൻപയർ തലേ ദിവസം വെള്ളത്തിൽ കുതിർത്തത്
200gm മത്തങ്ങ ചതുര കഷ്ണങ്ങളായി മുറിച്ചത്
അരയ്ക്കണ്ട ചേരുവകൾ:
1/2 കപ്പ് തേങ്ങ
ഒരു ഉള്ളി
രണ്ട് നുള്ള് ജീരകം
(അരപ്പ് അരയ്ക്കുന്നത് പാചകം തുടങ്ങുന്നതിന് മുൻപേ തയ്യാറാക്കി വെയ്ക്കാവുന്നതാണ്)

ഒരു കപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് വൻപയർ കുക്കറിൽ വേവിക്കുക (വൻപയർ വേകാൻ എകദേശം 5 മുതൽ 7 മിനിട്ട് വരെ എടുക്കും)
അതിന് ശേഷം വൻപയർ വേവായി കഴിയുമ്പോൾ കുക്കർ തുറന്ന് മത്തങ്ങ കഷ്ണങ്ങളും 1/4 teaspoon മഞ്ഞൾപ്പൊടിയും 1/2 teaspoon മുളക്പൊടിയും ചേർത്ത് പിന്നെയും കുക്കർ അടച്ച് വേവിക്കണം. ( ഇത് ഏകദേശം 2 മുതൽ 3 വിസിൽ മതിയാകും)
മത്തങ്ങയും പയറും വെന്ത ശേഷം കുക്കർ തുറന്ന് അരപ്പ് ചേർത്ത് നന്നായി ഇളക്കുക. പാകത്തിന് ഉപ്പും ചേർക്കുക. അതിന് ശേഷം flame sim ഇട്ട് ചെറുതായി simmer ചെയ്തതിന് ശേഷം gas ഓഫ് ചെയ്യുക

വറവിടണ്ട ചേരുവകൾ:
1/2 teaspoon കടുക്
1/2 teaspoon ഉഴുന്ന്
രണ്ട് വറ്റൽ മുളക്
കുറച്ച് കറിവേപ്പില 

വേറെ ഒരു ചട്ടി വെച്ച് വറവിടാൻ വെച്ചിരിക്കുന്നത് എല്ലാം ചേർത്ത് golden നിറമാകുന്നത് വരെ വറുക്കുക. അതിന് ശേഷം കറിയിൽ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. മത്തങ്ങ വൻപയർ എരിശ്ശേരി തയ്യാർ.

No comments:

Post a Comment