Friday, April 24, 2020

തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കിയ മുട്ടക്കറി | Kerala Egg Curry made with Coconut Milk

Kerala Egg Curry made with Coconut Milk by Smitha Bimal Raj
തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കിയ മുട്ടക്കറി

An easy egg curry recipe prepared with coconut milk mostly served with Appam, Chapatti or Ediyappam

ചേരുവകൾ:
Medium size സവാള
2 to 3 അല്ലി വെളുത്തുള്ളി
ചെറിയ കഷ്ണം ഇഞ്ചി
2 പച്ച മുളക്
ഒരു medium തക്കാളി
കുറച്ച് കറി വേപ്പില
¼ Tsp മഞ്ഞൾ പൊടി
¾ Tbsp. മല്ലിപ്പൊടി
¾ Tbsp. കാശ്മീരി മുളക് പൊടി
½ Tsp ഗരം മസാല
കോഴി മുട്ട പുഴുങ്ങി നാലായി വരഞ്ഞത് – നാലെണ്ണം
½ മുറി തേങ്ങ 2 cup വെള്ളത്തിൽ പിഴിഞ്ഞ് എടുത്ത തേങ്ങാപ്പാൽ
2 Tbsp. വെളിച്ചെണ്ണ

സവാളയും മറ്റു ചേരുവകളും കുറച്ച് ഉപ്പും ചേർത്ത് നന്നായി medium ഫ്ലെയിമിൽ വച്ച് 2 Tbsp. വെളിച്ചെണ്ണയിൽ വഴറ്റുക
ഉപ്പ് ആവശ്യത്തിന് ചേർക്കുക
സവാള നന്നായി വഴന്നു കഴിഞ്ഞാൽ തക്കാളി ചേർത്തു അടച്ച് വച്ച് വേവിക്കുക
സവാളയും തക്കാളിയും വഴന്ന് ഒരു light brown കളർ ആകുമ്പോൾ പൊടികൾ ഓരോന്നായി ചേർത്ത് വഴറ്റുക (flame കുറച്ച് വയ്ക്കാൻ ശ്രദ്ധിക്കുക)
അരപ്പ് മൂത്ത് എണ്ണ തെളിയുമ്പോൾ തേങ്ങാപ്പാൽ ചേർക്കുക (തേങ്ങാപ്പാൽ പിരിയാതിരിക്കാൻ ഇളക്കിക്കൊണ്ടിരിക്കുക)
വേണമെങ്കിൽ ആവശ്യാനുസരണം ഉപ്പ് ചേർക്കാവുന്നതാണ്
തേങ്ങാപ്പാൽ തിളച്ച് തുടങ്ങുമ്പോൾ പുഴുങ്ങി വച്ച മുട്ട ചേർക്കുക
അടച്ച് വച്ച് നന്നായി തിളപ്പിക്കുക.
ചാറ് കുറുകി എണ്ണ തെളിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം
മുട്ട കറി തയ്യാർ
ഇത് ചപ്പാത്തിക്കും അപ്പത്തിനും അല്ലെങ്കിൽ ഇടിയപ്പത്തിന് ഒരു നല്ല കോംബിനേഷനാണ്.

No comments:

Post a Comment