Friday, April 10, 2020

പൈനാപ്പിൾ മോരുകറി | Pineapple Moru Curry by Smitha Bimal

Pineapple Moru Curry by Smitha Bimal Raj | പൈനാപ്പിൾ മോരുകറി

വീട്ടിൽ ഏകദേശം 30 മിനിട്ട് കോണ്ട് തയ്യാറാക്കാവുന്ന ഒരു പൈനാപ്പിൾ മോരുകറിയ്ണ്  ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു നല്ല ഒഴിച്ചുകറിയാണ്.

പൈനാപ്പിൾ  വേവിക്കുമ്പോൾ ചേർക്കേണ്ട ചേരുവകൾ:
പൈനാപ്പിൾ മുറിച്ച് കഷ്ണങ്ങളാക്കിയത്
കാശ്മീരി മുളക്പൊടി 1/4 ടീ സ്പൂൺ
ഇഞ്ചി അരിഞ്ഞത്
പച്ചമുളക് - നാല്
മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ
ഉപ്പ് ആവശൃത്തിന്

മേൽപറഞ്ഞ ചേരുവകൾ എല്ലാം യോജിപ്പിച്ച് 1/2 കപ്പ് വെള്ളവും ആവശൃത്തിന് ഉപ്പൂം ചേർത്ത് മീഡിയം ഫെ്ളയിമിൽ അടച്ച്  വേവിക്കുക.

അരക്കേണ്ട ചേരുവകൾ:
തേങ്ങാപ്പീര - രണ്ട് കപ്പ്
ഒരു അല്ലി വെളുത്തുള്ളി
ഉലുവ - രണ്ട് നുള്ള്
മഞ്ഞൾ - ഒരു നുള്ള്
തൈര് - രണ്ടര കപ്പ്

തേങ്ങാപ്പീരയും പ്ലേറ്റിൽ കാണിച്ചിരിക്കുന്ന മറ്റു ചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. അതിനുശേഷം രണ്ടര കപ്പ് തൈരും ഇപ്പോൾ അരച്ച അരപ്പും ചേർത്ത് മിക്സിയിൽ അടിച്ച് എടുക്കുക. (ഈ പറഞ്ഞ കാരൃങ്ങൾ പാചകം തുടങ്ങുന്നതിന് മുൻപേ തയ്യാറാക്കിവെക്കുക)
ഈ കൂട്ട് വെന്ത പൈനാപ്പിളിലേക്ക് ഒഴിച്ച് low flameൽ ഇളക്കി യോജിപ്പിക്കുക.
കൈൽ എടുക്കാതെ ഇളക്കിക്കോണ്ടിരിക്കുക. ഒരിക്കലും മോരുകറി തിളയ്കരുത്.

വറവു  ചേരുവകൾ:
ഉണക്ക മുളക് - 3 എണ്ണം
ഉലുവ - 1/4 ടീ സ്പൂൺ
കടുക് - 1/2 ടീ സ്പൂൺ
കറിവേപ്പില - കുറച്ച്

ചൂടായിക്കഴിഞ്ഞാൽ ചട്ടി അടുപ്പിൽ നിന്ന് മാറ്റണം. അതിന് ശേഷം വേറെ ഒരു പാൻ വെച്ച് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറവിടണം. വറവിട്ടത് മോരുകറിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. (മോരുകറിക്ക് പുളി കൂടുതലുണ്ടെങ്കിൽ അര ടീസ്പൂൺ പഞ്ചസാര ചേർക്കാവുന്നതാണ്)
പൈനാപ്പിൾ മോര് കറി റെഡി.

No comments:

Post a Comment